പൊതുവഴിയില്‍ ശ്വാന മയക്കം; ഭീതിതരായി യാത്രക്കാര്‍

0
216

കൊയിലാണ്ടി: ബസ് സ്റ്റാന്റിലും ഫുട്പാത്തുകളിലും തെരുവ് നായകളുടെ രാപ്പകല്‍ മയക്കം യാത്രക്കാരില്‍ ഭീതി പരത്തുന്നു. തിരക്കേറിയ ബസ് സ്റ്റാന്റിലും ഫുട്പാത്തിലും കടവരാന്തകളിലും കൂട്ടത്തോടെയാണ് നായ്കളുടെ മയക്കം. ഇത് കൊയിലാണ്ടിയുടെ പതിവ് കാഴ്ചയാണ്. ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുമ്പോള്‍ നായകള്‍ ചിതറി ഓടുന്നതും കുട്ടികളുമായി കടന്നു പോകുന്ന കാല്‍നടയാത്രകാര്‍ക്ക് ഭീഷണിയായി മാറുന്നു. നോട്ടം ഒന്ന് പിഴച്ചാല്‍ നായകളുടെ മേല്‍ ചവിട്ടി അപകടം ഉറപ്പ് തന്നെ. സ്റ്റാന്‍ഡിന് സമീപമുള്ള വീതി കുറഞ്ഞ ലിങ്ക് റോഡിന് കുറുകെ അപ്രതീക്ഷിതമായി നായകള്‍ ചാടി മറയുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഏറെ വിനയാകുന്നത്.

light-8-Parco-1