വണ്ണാര്‍കണ്ടി പാലം അപകടാവസ്ഥയില്‍

0
388

 

നാദാപുരം: വളയം, ചെക്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുവന്തേരി റോഡിലെ വണ്ണാര്‍കണ്ടി പാലം അപകടാവസ്ഥയില്‍. വണ്ണാര്‍ കണ്ടി തോടിന് കുറുകെ പണിത പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ നിലയിലാണ്. കമ്പികള്‍ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിട്ടുണ്ട്. ദിവസേന നൂറ് light-8-Parco-1കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്. നാല് സ്വകാര്യ ബസുകളും നിരവധി സ്‌കൂള്‍ വാഹനങ്ങളും ഇതുവഴി കടന്ന് പോകുന്നു. അതിര്‍ത്തിരക്ഷാസേനയുടെ മലബാറിലെ ആസ്ഥാനമായ അരീക്കരക്കുന്ന് ഇതിന് സമീപത്താണ്. ഇവിടേക്കുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്നതും ഇതുവഴിയാണ്. അധികൃതര്‍ ഇടപെട്ട് പാലത്തിന്റെ അറ്റ കു
റ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പാലത്തിന്റെ ബലക്ഷയം കാരണം ഗതാഗതം നിലക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. വളയത്ത് നിന്നു കണ്ണൂര്‍ ജില്ലയിലേക്കും മറ്റും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന പാത കൂടിയാണ് അപകടാസ്ഥയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ പാലം പണിതത്. പിന്നിട് അറ്റകുറ്റപണികളൊന്നും നടന്നിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വര്‍ധിക്കും. എന്നാല്‍ പാലം കൂടുതല്‍ അപകടാവസ്ഥയിലായാല്‍ യാത്രക്കാര്‍ക്ക് മറ്റ് വഴികള്‍ തേടേണ്ടി വരും.