മജിഷ്യന്‍ സനീഷ് വടകരക്ക് ഫെലോഷിപ്പ്

0
226

വടകര: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി വര്‍ഷത്തില്‍ ഏര്‍പെടുത്തിയ ഫെലോഷിപ്പിനു മജിഷ്യന്‍ സനീഷ് വടകര അര്‍ഹനായി. സംസ്ഥാനത്ത് ആദ്യമായാണ് മാജിക് കലാരൂപത്തിന് ഫെലോഷിപ്പ് നല്‍കുന്നത്. പുതുതലമുറയില്‍ കലാ ആഭിമുഖ്യം വളര്‍ത്തുക, സാംസ്‌കാരിക നിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ്്.
ഇരുപത് വര്‍ഷമായി മാജിക് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സനീഷ് നിരവധി ലഹരി-പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍
നടത്തി വരുന്നുണ്ട്. പ്രധാനമായും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം സുവര്‍ണ വിസ്മയ പുരസ്‌കാരം
ലഭിച്ചിട്ടുണ്ട്. വടകര കീഴല്‍മുക്കിലെ പരേതനായ കുഴിപ്പറമ്പത്ത് ശങ്കരന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശില്‍പ. മകള്‍: ഇലോഷ സനീഷ്.

light-8-Parco-1