സന്ദീപിനെ കണ്ടെത്തണം; കര്‍മസമിതി മുഖ്യമന്ത്രിയെ കാണും

0
309

കുറ്റ്യാടി: കഴിഞ്ഞ മാസം 25 ന് കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ ദുരുഹ സാഹചര്യത്തില്‍ കാണാതായ സന്ദീപിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജന്മനാടായ മൊകേരിയില്‍ രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതി മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ആവശ്യാര്‍ഥം ബൈക്കില്‍ യാത്ര ചെയ്തുവരവെ കര്‍ണാടകത്തിലെ ഹരിഹരനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സന്ദീപിനെ കാണാതാവുകയായിരുന്നു.
മൊകേരിയിലെ എ.പി.സത്യനാഥന്റെയും അധ്യാപിക സുമയുടേയും ഏകമകനായ സന്ദീപ് കോഴിക്കോട് പാലാഴിയിലെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജറായിരുന്നു. ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലിസില്‍ പരാതി നല്‍കിയിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ നല്ലളം പോലിസ് നടത്തിയ അന്വേഷണത്തിന്‍ സന്ദീപ് സഞ്ചരിച്ച ബൈക്കും ബാഗും light-8-Parco-1ഹെല്‍മെറ്റും ശൃംങ്കേരി കോപ്പ റൂട്ടിലെ എന്‍ആര്‍ പുരിയില്‍ കണ്ടെത്തിയിരുന്നു. പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും സന്ദീപിനെക്കറിച്ച് യാതൊരു വിവരവും ഇല്ലാത്ത അവസ്ഥയിലാണ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൊകേരിയില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പാറക്കല്‍ അബ്ദുള്ള എംഎല്‍എ, പി.മോഹനന്‍, സത്യന്‍ മൊകേരി, കെ.കെ.ലതിക, കെ.സജിത്ത് എന്നിവര്‍ രക്ഷാധികാരികളും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടിരാജന്‍ (ചെയര്‍മാന്‍) എ.എ.മല്ലിക, എ.സന്തോഷ്, കല്ലുംപുറത്ത് ബാബു (വൈ: ചെയര്‍മാന്‍മാര്‍) എം.പി.ചന്ദ്രന്‍ (കണ്‍വീനര്‍) പി.പി.ചന്ദ്രന്‍, ടി.സുരേന്ദ്രന്‍, രാജന്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളാണ്. ്പ്രത്യേകനിവേദക സംഘം മുഖ്യമന്ത്രിയെയും ഉയര്‍ന്ന പോലീസ് മേധാവികളെയും കാണും.