റോഡിന് ഒന്നര കോടിയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ

0
407

വടകര: ആയഞ്ചേരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എംഎല്‍എ അറിയിച്ചു.
നിലവില്‍ ഒരു കോടി രൂപയുടെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നുണ്ട്. ആയഞ്ചേരി മുതല്‍ തെരു ക്ഷേത്രം വരെയുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ടാറിംഗ്, ഓവുചാലുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ചെറിയ ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്.
രണ്ടാം ഘട്ടമായാണ് ഒന്നരക്കോടി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ അറിയിച്ചു.

light-8-Parco-1