കുഞ്ഞിപ്പള്ളി മേല്‍പാലം ഉന്നതതല സംഘം സന്ദര്‍ശിച്ചു

0
337

വടകര : നിര്‍മാണം പൂര്‍ത്തിയായിവരുന്ന കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) ഉന്നതതല സംഘം സന്ദര്‍ശിച്ചു. പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഉന്നത സംഘത്തിന്റെ സന്ദര്‍ശന ഉദ്ദേശം. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ light-8-Parco-1പ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
ദേശീയപാതയില്‍ നാല് സ്ഥലത്തും മേല്‍പ്പാലത്തില്‍ ഒരിടത്തും വേഗ നിയന്ത്രണ സംവിധാനങ്ങള്‍, ദിശ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ വരുന്നതിനും പോകുന്നതിനും ദേശീയപാതയില്‍ ജംഗ്ഷന്‍ സംവിധാനം ഒരുക്കാനായി സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് സംഘത്തോട് താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു. ഇക്കാര്യ പരിഗണിക്കുമെന്ന്
സംഘം വ്യക്തമാക്കി.
മേല്‍പ്പാലത്ത് നിന്ന് ദേശീയപാതയിലേക്ക് എത്തുന്ന സ്ഥലത്തിലൂടെ പുതിയ നാലുവരി പാത കടന്ന് പോകുന്ന സാഹചര്യത്തില്‍
താല്‍കാലിക സംവിധാനം മാത്രം ഒരുക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്. കോഴിക്കോട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.