റേഷന്‍കട വഴി ലോട്ടറി ടിക്കറ്റ് വില്‍ക്കാന്‍ നീക്കം; എതിര്‍പ് ഉയരുന്നു

0
199

വടകര: റേഷന്‍കട മുഖാന്തിരവും മറ്റു സര്‍ക്കാര്‍ സ്ഥാപനം വഴിയും ലോട്ടറി ടിക്കറ്റ് വിറ്റഴിക്കാനുള്ള നീക്കത്തില്‍ ഓള്‍ കേരള ലോട്ടറി സെല്ലേഴ്‌സ്-ഐഎന്‍ടിയുസി വടകര നിയോജക മണ്ഡലം ജനറല്‍ കൗണ്‍സില്‍ ശക്തിയായി പ്രതിഷേധിച്ചു. കേരളത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന ലോട്ടറി തൊഴിലാളികളുടെ തൊഴിലും കൂലിയും ഇല്ലാതാക്കുന്ന നീക്കമാണിതെന്ന് യോഗം കുറ്റപ്പെടുത്തി.
അഡ്വ.ഇ.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അജിത്ത് പ്രസാദ് കുയ്യാലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മടപ്പള്ളി മോഹനന്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് ജോയി പ്രസാദ് പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. രഞ്ജിത്ത് കണ്ണോത്ത്, പി.എം.വേലായുധന്‍, നരായണ നഗരം പത്മനാഭന്‍, മുരളി, റഫീക്ക്, ഗീത കല്ലായിറ്റവിട എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രഞ്ജത്ത് കണ്ണോത്ത് (പ്രസിഡന്റ്), മുരളി (ജനറല്‍ സിക്രട്ടറി), ഗീത കല്ലായിറ്റവിട (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.

light-8-Parco-1