220 കെവി ലൈന്‍ തകരാറില്‍; വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം

0
570

വടകര: അരീക്കോട്-ഓര്‍ക്കാട്ടേരി 220 കെവി ലൈന്‍ തകരാറിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പെടുത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിയന്ത്രണം ബാധകമാണ്. അരീക്കോട് 220 കെവി സബ്‌സ്‌റ്റേഷനില്‍ നിന്ന് ഓര്‍ക്കാട്ടേരി ലൈനില്‍ രണ്ട് കിലോമീറ്റര്‍ അകലെ കാരിപറമ്പില്‍ കണ്ടക്ടര്‍ പൊട്ടിയതോടെയാണ് വൈദ്യുതി വിതരണം താറുമാറായത്. രണ്ട് ഫീഡറുകളില്‍ ഒന്ന് തകരാറിലായാല്‍ അടുത്ത ഫീഡറില്‍ പൂര്‍ണ തോതില്‍ വൈദ്യുതി വിതരണം താങ്ങാന്‍ പറ്റില്ല. ഇക്കാരണത്താലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. വ്യാഴാഴ്ച ഉച്ച മുതല്‍ നിയന്ത്രണമുണ്ട്. ലൈനില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി നടക്കുന്നതായും ഉടന്‍ സാധാരണ നില കൈവരുമെന്നും കെഎസ്ഇബി അറിയിച്ചു.

light-8-Parco-1