കിത്താബിനെതിരായ ഭീഷണിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

0
488
കിത്താബ് നാടകത്തിലെ രംഗം

വടകര: വടകരയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടിയ മേമുണ്ട ഹയര്‍ സെക്കന്ററിയുടെ കിത്താബ് നാടകത്തിനെതിരെയുണ്ടായ ഭീഷണിയിലും നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നു പിന്മാറുന്നതിലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത കിത്താബിനെതിരെ ഉയര്‍ന്ന ഭീഷണി നവോഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണ്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം light-8-Parco-1അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ തങ്ങള്‍ പ്രതിഷേധിക്കുന്നു.
കെ. സച്ചിദാനന്ദന്‍, എസ്.ഹരീഷ്, സണ്ണി.എന്‍.കപിക്കാട്, സജിത മഠത്തില്‍, കെ.ഇ.എന്‍, മാമുക്കോയ, എസ്. ശാരദക്കുട്ടി, സുനില്‍.പി. ഇളയിടം,
കല്‍പറ്റ നാരായണന്‍, സുല്‍ഫത്ത് എം, ടി.ടി.ശ്രീകുമാര്‍, ദീദി ദാമോദരന്‍, പ്രകാശ് ബാരെ, ഷാഹിന നഫീസ, ടി.വി.ബാലന്‍, ഹമീദ്‌ചേന്ദമംഗലൂര്‍,
ജോളി ചിറയത്ത്, പ്രിയനന്ദനന്‍, രേണു രാമനാഥ്, ഡോ.പി ഗീത, ജെ. ഷൈലജ, ഹരീഷ് പേരാടി, എലിസബത്ത് ഫിലിപ്പ്, അപര്‍ണ ശിവകാമി, ജയപ്രകാശ് കുളൂര്‍, സേവ്യര്‍ പുല്‍പ്പാട്ട്. എം.എം.സചീന്ദ്രന്‍, എന്‍.ശശിധരന്‍, ഡോ. ആസാദ്, അനില്‍.പി.നെടുമങ്ങാട്, ആര്‍ഷ കബനി, എ.ശാന്തകുമാര്‍, സുദേവന്‍, പി.കെ.ഗണേശ്, നവീന സുഭാഷ്, സനല്‍കുമാര്‍ശശിധരന്‍, റഷീദ് സി.പി ചെറുകോപ്പള്ളി, ഷാഹിന കെ. റഫീക്ക് തുടങ്ങി നിരവധി പേരാണ് സംയുക്തമായി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.