തോടന്നൂരില്‍ ഭ്രാന്തന്‍ കുറുക്കന്റെ പരാക്രമം, രണ്ടു പേര്‍ക്ക് കടിയേറ്റു

0
606

വടകര: തോടന്നൂരില്‍ ഭ്രാന്തന്‍ കുറുക്കന്റെ പരാക്രമത്തില്‍ രണ്ടു പേര്‍ക്കു കടിയേറ്റു. തോടന്നൂര്‍ ബ്ലോക്ക് ഓഫീസിനു സമീപം മീത്തലെ മലയില്‍ നാരായണന്‍ (55), അയല്‍വാസി മലയില്‍ അശോകന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം. ഇരുവരേയും കടിച്ച ശേഷം കുറുക്കന്‍ കുന്നിന്‍മുകളിലേക്ക് കയറി. സംഭവം നാട്ടുകാരില്‍ ഭീതിയുളവാക്കിയിരിക്കുകയാണ്. പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

light-8-Parco-1