ബാബരി പ്രതിഷേധ ധര്‍ണ നടത്തി

0
182

 

വടകര: ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ ദേശീയ കാമ്പയിന്റെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി ഉദ്ഘടനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം തിരിച്ചു പിടിക്കണമെങ്കില്‍ ബാബരി മസ്ജിദ് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാലിം അഴിയൂര്‍ വിഷയാവതരണം നടത്തി. പോപ്പുലര്‍ ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ്, ഷംന ചോറോട്, മുഹമ്മദ് റാഫി ഹസീസ് വെള്ളോളി, ജോയിന്‍ സെക്രട്ടറി ഗഢജ ഷാജഹാന്‍, ട്രഷറര്‍ നിസാം പുത്തൂര്‍, സിദ്ധീഖ് പുത്തൂര്‍, പി.എസ്.ഹക്കീം എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി സവാദ് വടകര സ്വാഗതം പറഞ്ഞു.

light-8-Parco-1