കോഴിക്കോട്ടു നിന്ന് കൂടുതല്‍ സര്‍വിസിന് തയാര്‍ സൗദിയ

0
30

 

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വിസ് നടത്താന്‍ തയാറാണെന്ന് സൗദി എയര്‍ലൈന്‍സ് അസി.വൈസ് പ്രസിഡന്റ് നവാഫ് അല്‍ ജക്ത്തമി, ഇന്ത്യയിലെ മാനേജര്‍ ഇബ്രാഹിം അല്‍ ഖുബ്ബി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉഭയകക്ഷി കരാറില്‍ മാറ്റം വരുത്താതെ സര്‍വിസ് light-8-Parco-1തുടങ്ങാനാകില്ല.
ഇരു രാജ്യങ്ങളിലേക്കും കൂടുതല്‍ സര്‍വിസ് നടത്താന്‍ ആഗ്രഹമുണ്ട്. ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള സര്‍വിസുകള്‍ സൗദിയ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ പുതിയ സര്‍വിസുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ഇന്ത്യയില്‍ നിന്ന് സൗദിയ സര്‍വീസാരംഭിക്കുന്ന ഒമ്പതാമത് സ്‌റ്റേഷനാണ് കരിപ്പൂര്‍. തിരുവനന്തപുരത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെ സര്‍വീസ് നടത്താനാണ് ഡിജിസിഎ അനുമതി. ഇത് നീട്ടുമെന്നാണ് പ്രതീക്ഷ.
നടപടിക്രമങ്ങളിലെ കാലതാമസത്തെ തുടര്‍ന്നാണ് സര്‍വീസ് ആരംഭിക്കാന്‍ വൈകിയതെന്നും പ്രത്യേക കാര്‍ഗോ വിമാനത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഓപറേഷന്‍സ് മാനേജര്‍ ഹാനി അല്‍ ജൂലൂം സംബന്ധിച്ചു.