കെ.ടി.ജലീല്‍ രാജിവെക്കണം: യുഡിഎഫ് സായാഹ്ന ധര്‍ണ നടത്തി

0
220

വടകര : ശബരിമലയിലെ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍
രാജിവെക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കുഞ്ഞിപ്പള്ളി
ടൗണില്‍ നടന്ന ധര്‍ണ കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ.ഐ മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കെ.അന്‍വര്‍ഹാജി അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്, ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുല്ല, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, പി.ബാബുരാജ്, പി.രാഘവന്‍, അശോകന്‍ ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍, കെ.പി.വിജയന്‍, എം.ഇസ്മായില്‍, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

light-8-Parco-1