ട്രെയിനില്‍ നിന്നു വീണു യുവാവ് മരിച്ചു

0
857
പ്രതീകാത്മക ചിത്രം

വടകര: വടകര റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണു യുവാവ് മരിച്ചു. കര്‍ണാടക ഉഡുപ്പി സ്വദേശി ശൈലേഷാണ് (24) മരിച്ചത്. പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം. വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സ്‌റ്റേഷനില്‍ നിന്നു വെള്ളം വാങ്ങി തിരികെ ട്രെയിനില്‍ കയറുമ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ വടകരക്ക് തിരിച്ചതായി പോലീസ് അറിയിച്ചു.

light-8-Parco