സീബ്ര ലൈനുകള്‍ മായ്ഞ്ഞു തന്നെ; സംസ്ഥാന പാതയില്‍ അപകട ഭീഷണി

0
187

നാദാപുരം: റോഡിലെ സീബ്ര ലൈനുകള്‍ മായ്ഞ്ഞു കിടക്കുന്നത് കാല്‍ നടയാത്രക്കാരെ ദുരിതത്തിലാക്കുന്നതോടെപ്പം അപകടത്തിനും ഇടയാക്കുന്നു. റോഡ് മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ സീബ്ര ലൈനുകള്‍ നോക്കി നടക്കേണ്ട അവസ്ഥയാണ്. മായ്ഞ്ഞ് കിടക്കുന്ന സീബ്ര ലൈനുകളിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ അപകടം പതിവായിരിക്കുകയാണ്. മായ്ഞ്ഞ ലൈനുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്. കല്ലാച്ചി ടൗണ്‍, കോര്‍ട്ട് റോഡ്, നാദാപുരം ടൗണ്‍, പേരോട് ടൗണ്‍, താലൂക്ക് ആശുപത്രിറോഡ് എന്നിവിടങ്ങളിലാണ് ലൈനുകള്‍ മായ്ഞ്ഞ് കിടക്കുന്നത്. നാദാപുരം ഗവ ആശുപത്രിക്ക് മുന്നിലെ റോഡിലെ ലൈന്‍ പൂര്‍ണമായും മായ് ഞ്ഞതിനാല്‍ രോഗികള്‍ അടക്കമുള്ളവര്‍ ഏറെ സമയമെടുത്താണ് മറുകരയെത്തുന്നത്. മറ്റ് ടൗണുകളില്‍ റോഡ് മുറിച്ച് കടക്കാന്‍ ഹോം ഗാര്‍ഡിന്റെ സഹായം ലഭിക്കുമ്പോള്‍ ഇവിടെ ജീവന്‍ പണയം വെച്ച് വേണം റോഡ് മുറിച്ച് കടക്കാന്‍. സ്‌കൂള്‍ കോളജ് സമയങ്ങളിലാണ് സീബ്ര ലൈനുകളില്‍ അപകടങ്ങള്‍ ഏറെയും ഉണ്ടാവുന്നത്.

light-8-Parco