ബോംബെന്ന് നാട്ടുകാര്‍; പരിശോധനയില്‍ സ്പ്രേ പാത്രം

0
324

വളയം: കല്ലാച്ചി-വാണിമേല്‍ റോഡില്‍ മൃഗാശുപത്രി പരിസരത്ത് സ്റ്റീല്‍ ബോംബ് കണ്ടെത്തിയെന്ന സന്ദേശം പൊലീസിനെ വട്ടം കറക്കി. ആശുപത്രി പരിസരത്ത ് light-8-Parcoഅഴുക്ക് ചാലില്‍ ബോംബ് കണ്ടെന്നായിരുന്നു നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ് സ്‌ക്വാഡ് ബോംബ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സ്റ്റീല്‍ പാത്രത്തോട് സമാനമായ സ്പ്രേ പാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് പൊലീസിന് ആശ്വാസമായത്. നേരത്തെ മേഖലയില്‍ നിന്ന് വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ പൊലീസ് ഗൗരവത്തോടെയാണ് സംഭവത്തെ കണ്ടത്. സ്റ്റീല്‍ കണ്ടെയ്നറിന് മുകള്‍ ഭാഗത്ത് ക്ലോക്ക് രൂപത്തില്‍ കാണപ്പെട്ടതും പോലീസിനെ സംശയത്തിലാക്കി. വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറുവന്തേരി, കൊയമ്പ്രം പാലം മേഖലയില്‍ ബോംബ് സ്‌ക്വാഡും പോലീസും ആയുധങ്ങള്‍ക്കായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. എസ്‌ഐ വി.എം.ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.