മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി. രമേശ്

0
426

കോഴിക്കോട്: മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെയാണ് ബിജെപിയുടെ വഴിതടയല്‍ സമരം. ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും ശബരിമലയില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

light-8-Parco