സംസ്ഥാന ശാസ്ത്രമേളയില്‍ മേമുണ്ടക്ക് മികച്ച വിജയം

0
440

വടകര: സംസ്ഥാന ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളയില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിനു മികച്ച വിജയം. മുപ്പത് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് എ. ഗ്രേഡ് ലഭിച്ചു. ഇതില്‍ ചാരുദത്ത്, ഭരത് ശ്രീജിത്ത് എന്നിവര്‍ ഗണിതശാസ്ത്ര മേളയിലെ വര്‍ക്കിംഗ് മോഡല്‍, പസില്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കണ്ടറി വെജിറ്റബിള്‍ പ്രിന്റിംഗില്‍ അനുശ്രിക്ക് രണ്ടാം സ്ഥാനവും ലോഹത്തടി കൊണ്ടുള്ള ഉല്പന്നങ്ങളില്‍ നിഹാലിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഗണിതശാസ്ത്ര മേളയില്‍ 35 പോയിന്റ് നേടി മേമുണ്ട മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും മേമുണ്ടയായിരുന്നു ഓവറോള്‍ ചാമ്പ്യന്മാര്‍.
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പൗര്‍ണ്ണമി.പി, സിദ്ധാര്‍ത്ഥ്.എം, ആമില്‍ അബ്ദുള്‍ ഷുക്കൂര്‍, വൈഗ ബി ദീപ്, പ്രവൃത്തിപരിചയ മേളയില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി റിതുല്‍ വി.കെ, അശ്വന്ത് കെ.പി, നന്ദന പി.പി, parco - Copyതീര്‍ത്ഥ എം.സി, ആര്യ എം.സി, സോനു വി.പി, യാഷ് അലോയ്‌സ്, സിഞ്ജു കൃഷ്ണ എസ്.എസ്,   ശാസ്ത്രമേളയില്‍ അല്‍ഗരന, അദ്വൈത് എസ്.ആര്‍, ആവണി.എന്‍, അഭിനവ്.പി, ആരതി ആര്‍ ബാബു, അനജ് വി.കെ, അശ്വതി രാംദാസ്, ഗൗതം കൃഷ്ണ എ.വി, അബിന്‍ ഇ, നിവേദ്, നീരജ്, ഐ.ടി മേളയില്‍ അനുദേവ് എ.എസ്, അനുപമ ചന്ദ്രന്‍ എന്നിവര്‍ എ ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ അധ്യാപകര്‍ക്കുള്ള പഠന സഹായി നിര്‍മാണ മത്സരത്തില്‍ മേമുണ്ടയിലെ ഗണിതാധ്യാപകന്‍ കെ.സന്തോഷിന് എ ഗ്രേഡ് ലഭിച്ചു. സംസ്ഥാന മത്സരത്തില്‍ വിജയിച്ച പ്രതിഭകളെ പി.ടി.എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു