ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് പകരം സേവന സാക്ഷ്യപത്രം

0
342
വടയക്കണ്ടി നാരായണന്‍

വടകര: ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് പകരം ഇത്തവണയും നല്‍കിയത് ‘സേവന സാക്ഷ്യപത്രം’. വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ സേവനമനുഷ്ഠിച്ച വിധികര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് പകരം നല്‍കിയത് അതിന്റെ മലയാളം പതിപ്പായ സേവന

 വടയക്കണ്ടി നാരായണന്‍
വടയക്കണ്ടി നാരായണന്‍

സാക്ഷ്യപത്രമാണ്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ വടയക്കണ്ടി നാരായണന്‍ രൂപകല്പനചെയ്ത സേവന സാക്ഷ്യപത്രം തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ നടന്ന ജില്ലാ കലോത്സവത്തിലും നല്‍കിയത്. പൂര്‍ണമായും മലയാളത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിലും ഇത് വിതരണം ചെയ്യണമെന്ന അപേക്ഷ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട് നാരായണന്‍. മലയാളവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി ഉള്ള അനൗണ്‍സ്‌മെന്റുകള്‍ക്ക് പകരം മലയാളം വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള അനുഖ്യാതി നടത്തി ശ്രദ്ധ നേടിയിരുന്നു നാരായണന്‍. സാധാരണ അനൗണ്‍സ്‌മെന്റുകളില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളുടെയെല്ലാം സമാന മലയാള പദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ഇദ്ദേഹം. സംസ്ഥാന, ജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം അനുഖ്യാതാവാണ്.

parco - Copy