ക്ലാസ് ലൈബ്രറിക്കു പുസ്തകവണ്ടിയുമായി എടച്ചേരി നോര്‍ത്ത് യുപി

0
149

നാദാപുരം: വിദ്യാര്‍ഥികളില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിനായി പുസ്തകവണ്ടിയുമായി എടച്ചേരി നോര്‍ത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വായനപ്പെരുമഴ എന്ന പദ്ധതിയിലൂടെ ക്ലാസ് ലൈബ്രറി ഒരുക്കാനാണ് ഉദ്ദേശം. നല്ല വായന നല്ല പഠനം നല്ല ജീവിതം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമ്പത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ ശേഖരിക്കും. ഓരോ പ്രദേശങ്ങളിലും സ്വാഗത സംഘം രൂപീകരിച്ച് നാട്ടുകാരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ parco - Copyഅറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് തുരുത്തി നിന്നാരംഭിക്കുന്ന പുസ്തകവണ്ടി വൈകുന്നേരത്തോടെ എടച്ചേരി നോര്‍ത്തില്‍ സമാപിക്കും. കോഴിക്കോട് ഡിഡിഇ ഇ.കെ.സുരേഷ് കുമാര്‍ തുരുത്തിയില്‍ പുസ്തകവണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരത്തെ സമാപന യോഗത്തില്‍ സുനില്‍ കോട്ടേമ്പ്രം, ശ്രീനി എടച്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബ്, നാടന്‍ പാട്ട് എന്നിവയും ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡണ്ട് ടി.സുധീര്‍, സ്റ്റാഫ് സെക്രട്ടറി കെ.പവിത്രന്‍, എച്ച്എം വി.പി.ഉഷ, എസ്ആര്‍ജി കണ്‍വീനര്‍ പ്രിയ രഞ്ജിനി, കോ-ഓഡിനേറ്റര്‍ പി. റാഷിദ എന്നിവര്‍ പങ്കെടുത്തു