കോടതിയുത്തരവുമായെത്തി ഒന്നാം സ്ഥാനം നേടി

0
370

വടകര: ഹയര്‍സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണു ലോഹിതിന് ഇത് മധുരപ്രതികാരം. മെഡിക്കല്‍ കോളജ് റഹ്മാനിയ്യ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിഷ്ണു ഉപജില്ല കലോത്സവത്തിനുശേഷം അപ്പീല്‍ parco - Copyപോയെങ്കിലും അതു തള്ളുകയായിരുന്നു. ചേവായൂര്‍ ഉപജില്ലയില്‍ ഭരതനാട്യ മത്സരത്തിന് രണ്ടുപേരാണ് ഉണ്ടായിരുന്നത്. രണ്ടാംസ്ഥാനക്കാരനായ വിഷ്ണുവിന് ഒന്നാംസ്ഥാനക്കാരനെക്കാള്‍ ഏഴു പോയന്റ് കുറവാണെന്നാണ് അപ്പീല്‍ തള്ളാനുള്ള കാരണമായി പറഞ്ഞത്. തുടര്‍ന്നാണ് വടകര മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കുന്നത്. ബുധനാഴ്ച വൈകീട്ടോടെയാണ് വിഷ്ണുവിന് അനുകൂലമായ ഉത്തരവ് വരുന്നത്. ആശങ്കകളകന്ന് ഇന്നലെ രാവിലെ മത്സരിച്ചപ്പോള്‍ ലഭിച്ചത് ഒന്നാംസ്ഥാനം. പത്തുവര്‍ഷമായി കലാമണ്ഡലം അനിലയുടെ ശിക്ഷണത്തില്‍ ഭരതനാട്യം പഠിക്കുന്ന വിഷ്ണു കോഴിക്കോട് പൂക്കോട്ടട്പറമ്പിലെ ലോഹിതാക്ഷന്റെയും വിഷിജയുടെയും മകനാണ്.