വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് ആദരം

0
248

വളയം: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സാരഥി മഞ്ചാന്തറ ആദരിച്ചു. മികച്ച സേവനം കൊണ്ട് വളയം വില്ലേജ് ഓഫീസിന് ജനകീയ മുഖം നല്‍കിയ വളയം വില്ലേജ് ഓഫിസര്‍ എസ്.ആര്‍.റെജി, പതിറ്റണ്ടിലേറേ നാടകത്തിലും ഇപ്പോള്‍ സിനിമയിലും സാന്നിധ്യമായ അശോകന്‍ വളയം, ജില്ല ശാസ്ത്ര നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ആദില്‍ കൃഷ്ണ, ദേശീയ ത്രോ ബോള്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി കീരിടം ചൂടിയ ആര്യ എല്‍.പി. എന്നിവരെയാണ് ആദരിച്ചത്. ചടങ്ങ് വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസര്‍ റജിക്കുള്ള യാത്രയപ്പും ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ എം.ടി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. ലിജേഷ് എന്‍, പി.പി.ജിനീഷ്, എ.പി.സഗീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

parco - Copy