റവന്യൂ കലോത്സവം: രചനാ മത്സരങ്ങള്‍ക്കു തുടക്കമായി

0
405

വടകര: റവന്യു ജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ക്ക് വടകരയില്‍ തുടക്കമായി. മൂന്നു ദിവസത്തെ രചനാമത്സരങ്ങളുടെ ആദ്യ ദിവസമായ ചൊവാഴ്ച സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വിവിധയിനങ്ങളില്‍ മത്സരം നടന്നു.
ഈ വര്‍ഷം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ സമയമാണ് രചനാ മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക് മത്സരം തുടങ്ങുന്ന സമയത്ത് ലഭിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മത്സര വിഷയം നിശ്ചയിക്കുന്നത്. ഡിഡിഇ ഇ.കെ.സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനറും ബി.മധു പ്രോഗ്രാം കണ്‍വീനറുമായ കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
ചൊവാഴ്ച നടന്ന രചനാ മത്സരങ്ങളില്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍:-
കവിതാ രചന-മലയാളം (ഹൈസ്‌കൂള്‍): ബി.ശ്രീനന്ദ ജിജിഎച്ച്എസ്എസ് കൊയിലാണ്ടി, കവിതാ രചന-മലയാളം ( ഹയര്‍ സെക്കന്ററി): കെ.അനാമിക ഫറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കവിതാ രചന-കന്നഡ (ഹൈസ്‌കൂള്‍): പര്‍ണ സതീഷ് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, കവിതാ രചന-തമിഴ് (ഹൈസ്‌കൂള്‍): ജി.ജ്ഞാന ദര്‍ശിനി ജിജിഎച്ച്എസ്എസ് (ഗേള്‍സ് ) നടക്കാവ്, കഥാരചന-മലയാളം (ഹൈസ്‌കൂള്‍): ബി.എസ്.കൃഷ്ണ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്.

ബുധനാഴ്ച ത്തെ മത്സരങ്ങള്‍
വടകര : വേദി : എം.യു.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഥാ രചന (ഹിന്ദി) എച്ച്എസ് ആന്റ് എച്ച്എസ്എസ്, കവിത രചന (ഉറുദു) എച്ച്.എസ്, കഥാ രചന (അറബി) എച്ച്.എസ്.എസ്- രാവിലെ9.00.
കവിത രചന (ഹിന്ദി) എച്ച്.എസ്.ആന്റ് എച്ച്.എസ്.എസ്, കഥാ രചന( ഉറുദു) എച്ച്.എസ്, കവിത രചന(അറബി) എച്ച്.എസ്.എസ്- 11.00
ഉപന്യാസം (ഹിന്ദി) എച്ച്.എസ് ആന്റ് എച്ച്.എസ്.എസ്, ഉപന്യാസം രചന( ഉറുദു) എച്ച്.എസ്, (അറബി) എച്ച്.എസ്.എസ് – 1.00
കഥാ രചന(ഇംഗ്ലീഷ്) എച്ച്.എസ്, ഉപന്യാസം (ഇംഗ്ലീഷ്) എച്ച്.എസ്.എസ് – 3..00

parco