കലോത്സവം പരിസ്ഥിതി സൗഹൃദം

0
260

വടകര: പരിസ്ഥിതി സൗഹൃദാന്തരീക്ഷത്തിലാണ് റവന്യു ജില്ലാ കലോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ രചനാമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു മഷിപേന വിതരണം ചെയ്തു
വടകരയിലെ വിവിധ വിദ്യാലയങ്ങളിലായി ഇരുപതോളം വേദികളിലാണ് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മുതല്‍ ജില്ലാ കലോത്സവത്തില്‍ ‘ഗ്രീന്‍ പ്രോട്ടോകോള്‍’ എന്ന കമ്മറ്റി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപക സംഘടനയായ ‘കേരള ഉറുദു ടീച്ചേര്‍സ് അസോസിയേഷന്‍ (കെയുടിഎ) ആണ് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. രചനാ മല്‍സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രീന്‍ parcoപ്രോട്ടോ കോള്‍ കമ്മിറ്റി ഇന്നലെ മഷിപേന നല്‍കി. വിതരണ ഉദ്ഘാടനം പേനയില്‍ മഷി നിറച്ചു കൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ നിര്‍വഹിച്ചു.
കെയുടിഎ സംസ്ഥാന ജന:സിക്രട്ടറി വി.വി.എം ബഷീര്‍ മുഖ്യാഥിതി ആയിരുന്നു. ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ദുല്ല അക്കരോല്‍ അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ നഫ്‌സല്‍, കലോത്സവ പ്രോഗ്രാം കമ്മിറ്റ കണ്‍വീനര്‍ മധു, കെ.സജീവ് കുമാര്‍ (പ്രിന്‍സിപ്പല്‍ എംയുഎം വിഎച്ച്എസ്എസ് ), സിസ്റ്റര്‍ രേഖ (ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ), സി.ടി. അബൂബക്കര്‍, ശഹ്‌സാദ്, അബ്ദുല്‍ മജീദ്, യുനസ് വടകര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.