പ്രകാശ വിസ്മയം തീര്‍ക്കാന്‍ പാര്‍ക്കോ ഗ്രൂപ്പ് ലൈറ്റിംഗ് രംഗത്തേക്കും

0
428

നാദാപുരം: പ്രകാശ വിസ്മയങ്ങളുടെ ചാരുത ഒരുക്കാന്‍ സ്വദേശത്തും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുള്ള പാര്‍ക്കോ ഗ്രൂപ്പ് ലൈറ്റിംഗ് രംഗത്തേക്കും.
നാദാപുരം-തലശ്ശേരി റോഡില്‍ പേരോട് ആണ് പാര്‍ക്കോ ലൈറ്റ്‌സിന്റെ പ്രഥമ ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ.റഹ്മാന്‍ ഷോറും ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങളായ ഐറിസ് ക്രിസ്റ്റല്‍, ഫുമഗലി, ഫിലോമിന തുടങ്ങിയ ഇറ്റാലിയന്‍ ബ്രാന്‍ഡുകളും
ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളായ ജഗ്വാര്‍, ഹാവല്‍സ്, ഫിലിപ്‌സ്, ലാഫിറ്റ്, ഏര്‍ഗ്ലോ എന്നിവയും ഇവിടെ വര്‍ണ വിസ്മയം
തീര്‍ക്കുകയാണ്.
മുന്നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വീടുകള്‍ക്ക് അലങ്കാരമായ ലൈറ്റുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ്, ജനറല്‍ മാനേജര്‍ ഷമീല്‍ തലശ്ശേരി ഡയറക്ടര്‍മാരായ നിയാസ് യൂസഫ്, കടോളി അബൂബക്കര്‍, ഇഖ്ബാല്‍ കളരിക്കണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

SUBITH-V-3-2 - Copy