കണ്ണൂരില്‍ പഠനക്യാമ്പിനിടെ കെട്ടിടം തകര്‍ന്ന് 50 പൊലീസുകാര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

0
695

കണ്ണൂര്‍: തോട്ടട കിഴുന്നയില്‍ റിസോര്‍ട്ടിന്റെ ഓഡിറ്റോറിയം തകര്‍ന്നുവീണ് 50 ഓളം പോലീസുകാര്‍ക്ക് പരിക്ക്. ഇന്നു രാവിലെ 10.30ഓടെയാണ് സംഭവം. രണ്ടു പേരുടെ നില ഗരുതരമാണ്.
കണ്ണൂര്‍ ജില്ലാ പോലീസ് അസോസിയേഷന്റെ പഠന ക്യാന്പ് നടക്കുന്ന തോട്ടട കിഴുന്നയിലെ കാന്‍ബേ റിസോര്‍ട്ടിന്റെ ഓഡിറ്റോറിയമാണ് തകര്‍ന്ന് വീണത്. പോലീസ് അസോസിയേഷന്‍ അംഗങ്ങളായ 60 പേരും തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പെടെ 80 പേരായിരുന്നു പഠനക്യാമ്പില്‍ ഉണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമായിരുന്നു ക്യാന്പിന്റെ ഉദ്ഘാടകന്‍. 11നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായുള്ള ക്ലാസ് നടക്കുന്നതിനിടെ വന്‍ശബ്ദത്തോടെ ഓഡിറ്റോറിയത്തിന്റെ മേല്‍കൂര തകര്‍ന്നു വീഴുകയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളില്‍ സംഭവസമയത്ത് വനിതാ പോലീസടക്കം 60 ഓളം പോലീസുകാര്‍ ഉണ്ടായിരുന്നു. മേല്‍ക്കൂര പൂര്‍ണമായും പോലീസുകാരുടെ മേല്‍പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവരും രജിസ്ട്രേഷന്‍ കൗണ്ടറിലുള്ള പോലീസുകാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഓടുകളും ഇരുമ്പ് തൂണുകളും പോലീസുകാരുടെ മേല്‍പതിച്ചാണ് പരിക്കേറ്റത്. പഠനക്യാന്പില്‍ പങ്കെടുക്കാന്‍ വന്നവരുടെ വാഹനത്തില്‍ തന്നെയാണ് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടക്കാട് പോലീസും കണ്ണൂരില്‍നിന്നെത്തിയ അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, ഡിവൈഎസ്പി പി.പി. സദാനന്ദന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

SUBITH-V-3-2 - Copy