ബോംബേറ് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍: പി.മോഹനന്‍

0
262

വളയം: വണ്ണാര്‍കണ്ടിയിലെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണം സമാധാാനം നിലനില്‍ക്കുന്ന നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. ബോംബേറുണ്ടായ വണ്ണാര്‍ കണ്ടി എലിക്കുന്നുമ്മല്‍ മൂസയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമം എല്ലാവരും തിരിച്ചറിയണം. പോലീസ് കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ബോംബേറ് നടന്ന എലിക്കുന്നുമ്മല്‍ വീട്ടിലെത്തിയത്. കെ.പി.പ്രദീഷ്, കെ.ഗംഗാധരന്‍, കെ.ശ്രീജിത്ത്, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

SUBITH-V-3-2 - Copy