അര്‍ധരാത്രി വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല കവര്‍ന്നു

0
584

വടകര : പുതുപ്പണം സി.കെ ജംഗ്ഷനില്‍ പുലര്‍ച്ചെ സമയത്ത് ഗ്രില്‍സും വാതിലും തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ മോഷണ സംഘം സ്ത്രീയുടെ കഴുത്തില്‍ നിന്നു മാല കവര്‍ന്നു. വാതുക്കല്‍ പറമ്പത്ത് ജെസ്രിയുടെ ഒന്നര പവന്‍ വരുന്ന മാലയാണ് മുഖംമൂടി ധരിച്ച മൂന്ന് പേരടങ്ങുന്ന സംഘം തട്ടിപ്പറിച്ച് കടന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സമീപത്തെ വടക്കെ പറമ്പത്ത ഇസ്മായിലില്‍, കുരിക്കള്‍കണ്ടി അയ്യൂബ്, നാലുപുരക്കല്‍ ലത്തീഫ് എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമവുമുണ്ടായി. ഇസ്മായിലിന്റെ വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് പൊളിച്ച് വീടിനുള്ളിലേക്ക് മോഷ്ടാക്കള്‍ കടന്നപ്പോള്‍ വീട്ടുകാര്‍ ബഹളം വെച്ചു. തുടര്‍ന്ന് മോഷ്ടാക്കള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
പുലച്ചെ ഒന്നരക്ക് ശേഷമാണ് വാതുക്കല്‍ പറമ്പില്‍ ജെസ്രിയുടെ വീട്ടില്‍ മോഷ്ടാക്കളെത്തിയത്. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജസ്രിയുടെ കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടാക്കളില്‍ ഒരാള്‍ ബലമായി പിടിച്ചു പൊട്ടിക്കുകയായിരുന്നു. ജെസ്രിയുടെ ഭര്‍ത്താവിന്റെ ഉമ്മ സുലൈഖയുടെ ആഭരണവും പിടിച്ചു പറിക്കാന്‍ ശ്രമിച്ചു. ഇതിനു മുമ്പും ശേഷവുമായാണ് സമീപത്തെ വീടുകളില്‍ മോഷണ ശ്രമമുണ്ടായത്.
അതേസമയം ആളുകളുള്ള വീടുകളില്‍ തന്നെ അര്‍ധരാത്രി പിടിച്ചുപറി നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

SUBITH-V-3-2 - Copy