നാദാപുരം കേന്ദ്രീകരിച്ച് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിക്കുന്നു

0
553

 

കല്ലാച്ചി: നാദാപുരം കേന്ദ്രീകരിച്ച് പുതിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിക്കുന്നു. നാദാപുരം പ്രവാസി ലേബര്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. വടകര താലൂക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മേഖലയിലെ പ്രവാസികളും വ്യവസായ പ്രമുഖരും ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും സാധാരണക്കാരും തൊഴിലാളികളും ഉള്‍പെടെ നിരവധി ഷെയര്‍ ഹോള്‍ഡേഴ്‌സ് ഉള്‍പ്പെടുന്നതാണ് കമ്പനി. ഒരു കൂട്ടം പ്രവാസികള്‍ മുന്‍കൈ എടുത്താണ്
സൊസൈറ്റിക്ക് രൂപം നല്‍കിയത്.
ഡോ:കെ.കെ.തുളസീദാസാണ് സൊസൈറ്റിയുടെ ചീഫ് പ്രമോര്‍ട്ടര്‍. സൊസൈറ്റിയുടെ ആദ്യ ഷെയര്‍ എളമ്പറ്റക്കണ്ടി കുഞ്ഞബ്ദുള്ളയ്ക്ക് പി.പി.ചാത്തു കൈമാറി. കെ.പി.പ്രദീഷ്, കെ.കെ.തുളസീദാസ്, വി.കെ.സുധി തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുപത്തിയഞ്ചംഗ പ്രമോട്ടിംഗ് കമ്മറ്റിയും നിലവില്‍ വന്നു. മേഖലയിലെ തൊഴില്‍ രഹിതരായ നിരവധി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക കൂടിയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും നാട്ടിലെ തൊഴിലാളികള്‍ക്കും സൊസൈറ്റിയില്‍ മുന്‍ഗണന നല്‍കും. കല്ലാച്ചിയിലാണ് ഹെഡ് ഓഫീസ്. സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ പ്രവൃത്തികളും സൊസൈറ്റി ഏറ്റെടുത്ത് നടത്തും.

SUBITH-V-3-2 - Copy