കോഷന്‍ ഡെപ്പോസിറ്റ് തുക ദുരിതാശ്വാസ നിധിയിലേക്ക്; എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മാതൃകയായി

0
184

 

വടകര: കോഷന്‍ ഡെപ്പോസിറ്റ് തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മാതൃകയായി. കോഴ്‌സിനു ശേഷം ആകാംക്ഷയോടെ തിരിച്ചു കിട്ടാന്‍ ആഗ്രഹിക്കുന്ന തുകയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി നീക്കി വെച്ചത്. മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയിലെ 2014-18 ബാച്ചിലെ എഞ്ചിനിയറിങ് വിദ്യാര്‍ഥികളാണ് സമൂഹത്തിനാകെ അഭിമാനമായ സേവനം കാഴ്ചവെച്ചത്. 3.90 ലക്ഷം രൂപയുടെ ചെക്ക് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എന്‍.കെ.നാരായണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായതില്‍ സന്തോഷമെ ഉള്ളുവെന്ന് കോളജിലെ മുന്‍ യൂനിയന്‍ ചെയര്‍മാന്‍ എസ്. അഖില്‍, മുന്‍ യുയുസി. അര്‍ജുന്‍ നമ്പീശന്‍ എന്നിവര്‍ പറഞ്ഞു.

SUBITH-V-3-2 - Copy