ബിജെപിയുടെ കലാപ ശ്രമം കേരളത്തില്‍ നടക്കില്ല : വി.പി.ഉണ്ണികൃഷണന്‍

0
76

 

കല്ലാച്ചി: ശബരിമല വിഷയത്തില്‍ വിശ്വാസികളെ മുന്‍നിര്‍ത്തി ബിജെപി നടത്തുന ഗൂഢപദ്ധതികളെ പുരോഗമന കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി.ഉണ്ണികൃഷ്ണന്‍. സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ കല്ലാച്ചിയില്‍ നടത്തിയ മാനവിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന്‍പിള്ളയും കൂട്ടരും നടത്തിയത് കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു. യഥാര്‍ഥ വിശ്വസികള്‍ ബിജെപിക്ക് ഒപ്പം നില്‍ക്കില്ലെന്നും സംഘ പരിവാറിന്റെ വഞ്ചന അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി അഡ്വ.പി.ഗവാസ് അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, ആര്‍.ശശി, ശ്രീജിത്ത് മുടപ്പിലായി, എം.ടി.ബാലന്‍, സി.കെ. ബാലന്‍, പി.ചാത്തു എന്നിവര്‍ പ്രസംഗിച്ചു.

SUBITH-V-3-2 - Copy