യുവമോര്‍ച്ച യോഗത്തിലെ വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു

0
168

 

കോഴിക്കോട: യുവമോര്‍ച്ച യോഗത്തിലെ വിവാദ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു. കോഴിക്കോട ?കസബ പൊലീസാണ കേസെടുത്തിരിക്കുന്നത. മാധ്യമ പ്രവര്‍ത്തകന്‍ ഷൈബന്‍ നന്‍മണ്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ പൊലീസ നടപടി.
കലാപത്തിന ആഹ്വാനം നല്‍കി, തന്ത്രിയുമായി ചേര്‍ന്ന ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ സംസാരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തിരിക്കുന്നത. കോഴിക്കോട നടന്ന യുവമോര്‍ച്ച യോഗത്തില്‍ ത?ന്നോട ഉപദേശം ചോദിച്ചാണ യുവതി പ്രവേശനമുണ്ടായാല്‍ ശബരിമല നടയടച്ചിടുമെന്ന തന്ത്രി പറ?ഞ്ഞതെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസതാവന.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി ബി.ജെ.പി കിട്ടിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ബി.ജെ.പിയുടെ അജണ്ടയനുസരിച്ചാണ ശബരിമലയില്‍ കാര്യങ്ങള്‍ മുന്നോട്ട പോകുന്നതെന്നും അദ്ദേഹം യോഗത്തില്‍ വ്യകതമാക്കിയിരുന്നു.

SUBITH-V-3-2 - Copy