പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം നടത്തി

0
80

 

നാദാപുരം: കെ.എസ്.എസ്.പി.യു. തൂണേരി പഞ്ചായത്ത് കുടുംബ സംഗമം സി.സി.യു.പി.സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പില്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡണ്ട് പി.കെ.സുജാത അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു ചിറ്റാരിപറമ്പ് മുഖ്യ പ്രഭാഷണം നടത്തി.
കൈതാങ്ങ് പദ്ധതിയുടെ ഭാഗമായുള്ള സഹായം എടവന തറമല്‍ അനിതക്ക് ബ്ലോക്ക് പ്രസിഡണ്ട് എം.പി.സഹദേവന്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദ്, കെ.ഹേമചന്ദ്രന്‍, എം.കെ.രാധ, ടി.മീനാക്ഷി, സി.സരസ്വതി, ടി.പി.അബ്ദുള്ള, എം.ബാലരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

SUBITH-V-3-2 - Copy