മാലിന്യ നിര്‍മാര്‍ജനത്തിന്റെ നല്ല പാഠങ്ങളുമായി സെന്റ് ആന്റണീസ് വിദ്യാര്‍ഥിനികള്‍

0
192
ഗ്രീന്‍ അംബാസഡര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍

വടകര: മാലിന്യ നിര്‍മാര്‍ജനത്തില്‍ കാഴ്ചക്കാരായി നില്‍ക്കാതെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. ജില്ലാഭരണകൂടത്തിന്റെ ശുചിത്വ സാക്ഷരതയുടെ ഭാഗമായി ‘സേവി’ന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ ക്ലാസിന് ഒന്ന് എന്ന ക്രമത്തില്‍ 25 ഗ്രീന്‍ അംബാസഡര്‍മാരെ തെരഞ്ഞെടുത്തതോടെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൈവരികയാണ്.
ആഷോ സമം എന്ന പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ശില്‍പശാല നടത്തിക്കൊണ്ട് വിദ്യാര്‍ഥിനികള്‍ പുതിയ തിരിച്ചറിവ് സ്വന്തമാക്കി. മാലിന്യമായി വലിച്ചെറിയുന്ന പേന, കുപ്പി, മൂടി, സിഡി തുടങ്ങിയവ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും നിത്യോപയോഗ വസ്തുക്കളും നിര്‍മിച്ചു. ഇത് വിദ്യാര്‍ഥിനികളില്‍ വിസ്മയം പകര്‍ന്നു. പാചക-ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ ബയോഗ്യാസ് പ്‌ളാന്റ് സ്ഥാപിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പൂര്‍ണപിന്തുണയുമുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നഗരസഭയുടെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥിനികള്‍ അതിനെ കുറിച്ച് പഠിച്ച് അത്തരമൊന്ന് SUBITH-V-3-2 - Copyസ്‌കൂളില്‍ സ്ഥാപിക്കുകയും ചെയ്തു. ഒപ്പം കമ്പോസ്റ്റ് കുഴിയും നിര്‍മിക്കുന്നുണ്ട്.
ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ അവതരിപ്പിച്ച ‘മാലിന്യം ശാപമല്ല വരമാണ്’ എന്ന ഇവരുടെ പ്രൊജക്ട് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്ലാസ് തല ഗ്രീന്‍ അംബാസഡര്‍മാരുടെ പ്രഖ്യാപനം മണലില്‍ മോഹനന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.പി.ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ രേഖ, കെ.പി.ബിന്ദു, കെ.കവിത, കെ.വൈദേഹി, എം.സ്‌നേഹ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രീന്‍ അംബാസഡര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കി.