പി.വി.അബ്ദുറഹ്മാന് യാത്രയപ്പ് നല്‍കി

0
425

ജിദ്ദ: സൗദി വടകര മുസ്ലിം ജമാഅത്ത് ജിദ്ദ കമ്മിറ്റി സ്ഥാപക അമരക്കാരനും സൗദിയിലെ സാംസ്‌കാരിക സാമൂഹിക മത മേഖലകളില്‍ നിറ സാന്നിധ്യവുമായ പി.വി.അബ്ദുറഹ്മാനു യാത്രയപ്പ് നല്‍കി.
ജനറല്‍ സെക്രട്ടറി ജാബിര്‍ വലിയകത്തിന്റെ അധ്യക്ഷതയില്‍ മുക്കോലക്കല്‍ അബ്ദുല്‍ ജലീല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.പി.അബ്ദുറഹീം, കെ.പി.അസ്ലം, വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.പി.അബ്ദുല്‍ഹാബ്, ഫായിസ്മുക്കോലക്കല്‍, മുഹമ്മദ്.ടി.എം. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയില്‍ എത്തിയ കമ്മിറ്റിയുടെ സ്ഥാപകരില്‍ ഒരാളും വടകര ബുസ്താന്‍ ഉലൂം മദ്രസ ആക്ടിംഗ് സിക്രട്ടറിയുമായ പിടിയിലകത്ത് മജീദ് ഹാജി കമ്മിറ്റിയുടെ പഴയ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
പി.വി.അബ്ദുറഹ്മാന്‍ മറുപടി പ്രസംഗം നടത്തി. വര്‍ക്കിംഗ് സിക്രട്ടറി താഹിര്‍ തങ്ങള്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി തഹ്ദീര്‍.ആര്‍.കെ നന്ദിയും പറഞ്ഞു.

SUBITH-V-3-2 - Copy