അവധി ദിനത്തിലെ സര്‍ഗവസന്തം ശ്രദ്ധേയമായി

0
161

നാദാപുരം: അവധി ദിനത്തിലും വിശ്രമമില്ലാത്ത അധ്യാപകരുടെ സേവനം പ്രശംസനീയമായി. നാദാപുരം ഗവ. യുപി സ്‌കൂളില്‍ ദീപാവലി നാളില്‍ നടന്ന സര്‍ഗ വസന്തം പരിപാടി വേറിട്ട അനുഭവമായി. വിവിധ ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഒറിഗാമി , പേപ്പര്‍ ക്രാഫ്റ്റ്, ചിത്ര രചന എന്നിവയില്‍ പരിശീലനം നല്‍കി. രാവിലെ തുടങ്ങിയ പരിശീലനം വൈകീട്ടാണ് സമാപിച്ചത്. പ്രശസ്ത ചിത്രകാരന്‍ സത്യന്‍ നീലിമ പരിപാടി ഉദ്ഘാടനം ചെയതു. പി ടി എ പ്രസിഡണ്ട് അഡ്വ. സി ഫൈസല്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ പി സി മൊയ്തു സ്വാഗതം പറഞ്ഞു. നാദാപുരം പ്രസ് ക്ലബ് പ്രസിഡണ്ട് എം കെ അഷ്‌റഫ്, അനു പാട്യംസ്, പി അബുഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകരായ കെ മോഹനന്‍, കെ കെ വിജയ ലക്ഷ്മി, പി കെ നസീമ, കെ ഷേര്‍ളി, വിനോദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

SUBITH-V-3-2 - Copy