മാഹി റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

0
656

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന്‍ രണ്ടാം ട്രാക്കില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നി ചിതറിയിരിക്കുകയാണ്. 50 വയസിന് താഴെ പ്രായം തോന്നിക്കും. ഉച്ചക്ക് കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയിനാണ് തട്ടിയത്. രണ്ട് മണിക്കൂറോളം മൃതദേഹം ട്രാക്കില്‍ കിടന്നു. പിന്നീട് വന്ന ട്രെയിനുകള്‍ സ്റ്റേഷന്റെ മധ്യത്തിലെ പാളത്തില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കിയത്. ചോമ്പാല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

SUBITH-V-3-2 - Copy