വിദ്യാര്‍ഥികള്‍ക്ക് ലഹരി പദാര്‍ഥം വിറ്റ മധ്യവയസകന്‍ അറസ്റ്റില്‍

0
318

നാദാപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെക്യാട് കുന്നുമ്മല്‍ മുഹമ്മദിനെയാണ് (65) വളയം എസ്‌ഐ എം.വി.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പ്രദേശത്തെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി ലഹരി പദാര്‍ഥം ഉപയോഗിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയില്‍ ഒരാളില്‍ നിന്നു നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് SUBITH-V-3-2 - Copyലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ചെക്യാടുള്ള കടയില്‍ നിന്നാണ് ഹാന്‍സ് വാങ്ങിയതെന്ന് വിദ്യാര്‍ഥി അധ്യാപകരോട് തുറന്ന് പറയുകയായിരുന്നു. അധ്യാപകര്‍ ഈ വിവരം പോലീസിന് കൈമാറുകയും വളയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് കടയില്‍ പരിശോധന നടത്തി മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടയില്‍ നിന്നു ഹാന്‍സ്, മധു, സിഗരറ്റ് തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.