റവന്യൂ ജില്ലാ ശാസ്ത്ര നാടകം; ആദില്‍ കൃഷ്ണ മികച്ച നടന്‍

0
233

 
നാദാപുരം: റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ വളയം ഗവ. ഹൈസ്‌കൂള്‍ അവതരിപ്പിച്ച മലയാതുരുത്ത് എന്ന നാടകത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. നാടകത്തില്‍ വിദ്യാര്‍ഥിയായും വൈദ്യനായും ശാസ്ത്ര ഗവേഷകനായും വേഷമിട്ട ആദില്‍ കൃഷ്ണയാണ് മികച്ച നടന്‍.
മണ്ണിനെയും വിണ്ണിനെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള പ്രയത്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഹരിത രസതന്ത്രത്തിന്റെ പ്രസക്തി വിളിച്ചോതുന്ന നാടകമാണ് മലയാതുരുത്ത്. തുരുത്തിലെ നൈലോണ്‍ ഫാക്ടറി സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും അത് പരിഹരിക്കാനുള്ള പ്രയത്‌നങ്ങളും നാടകത്തിലൂടെ വരച്ചുകാട്ടുന്നു. നൈലോണ്‍ ഉണ്ടാക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തു വായ അഡിപ്പിക് ആസിഡ് ബെന്‍സീനില്‍ നിന്നല്ലാതെ ഗ്ലൂക്കോസില്‍ നിന്നും ഉണ്ടാക്കാം എന്നതാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദില്‍ കൃഷ്ണ എം.ദിവാകരന്‍ – ഷീജ ദമ്പതികളുടെ മകനാണ്. വിനീഷ് പാലയാട് രചിച്ച നാടകം പ്രദീപ് മേമുണ്ടയാണ് സംവിധാനം ചെയ്തത്.

SUBITH-V-3-2 - Copy