മുയിപ്പോത്ത് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

0
1599

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് ടൗണില്‍ സിപിഎം പ്രവര്‍ത്തകനായ യുവാവിന് നേരെ അക്രമം. മൂരിയാകുന്നുമ്മല്‍ ഷിജുവിനു (35) വാളു കൊണ്ട് വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെയാണ് സംഭവം.
ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച പ്രശ്‌നമാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു. തോടന്നൂര്‍ ഭാഗത്ത് നിന്ന് ജീപ്പിലെത്തിയവര്‍ വാള്‍ വീശുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയിലാണ് ഷിജുവിനു പരിക്കേറ്റത്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തി.

SUBITH-V-3-2 - Copy