എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

0
85

.
തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്. മലയാളത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, കെ.സച്ചിദാനന്ദന്‍, റാണി ജോര്‍ജ്, ഡോ.ജി.ബാലമോഹന്‍ തമ്പി, ഡോ.സുനില്‍ പി ഇളയിടം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

SUBITH-V-3-2 - Copy