യാത്രക്കാര്‍ക്ക് ഭീഷണിയായി കടന്നല്‍ കൂട്

0
212

 

ഇരിങ്ങണ്ണുര്‍: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം തരിപ്പാടത്ത് മുക്കില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഭീമന്‍ കടന്നല്‍ കുട്. നൂറ് കണക്കിന് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന ഇടവഴിയിലാണ് പ്ലാവിന്‍ മുകളില്‍ കടന്നല്‍ കൂടുള്ളത്. ദിവസങള്‍ക്ക് മുന്‍പ് ഒരു വിദ്യാര്‍ഥിനിയെ കടന്നല്‍ കുത്തി പരൂക്കേല്‍പ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ഭീഷണിയിലാണ്.

SUBITH-V-3-2 - Copy