പോലീസിനെ കൈയേറ്റംചെയ്തതിന് സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
220

വടകര: തോടന്നൂര്‍-ചെമ്മരത്തൂര്‍ റോഡില്‍ പോലീസിനെ കൈയേറ്റംചെയ്ത സംഭവത്തില്‍ സിപിഎം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ തൈവെച്ചപറമ്പത്ത് നിപീഷിനെയാണ് (26)് വടകര ജൂനിയര്‍ എസ്‌ഐ. ഷറഫുദ്ദീന്‍ അറസ്റ്റുചെയ്തത്. SUBITH-V-3-2 - Copyകഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് സംഘം ചോദ്യംചെയ്യുമ്പോള്‍ മോശമായി പെരുമാറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്‌തെന്നുമാണ് കേസ്. ഫോണില്‍ കൂടുതല്‍പ്പേരെ വിളിച്ചുവരുത്തുകയും ചെയ്തു. കൂടുതല്‍ പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിപീഷിനെതിരേ 17 കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.