അമിത് ഷായുടെ ഭീഷണി കേരളത്തോട് വേണ്ട: ഇ.കെ.വിജയന്‍ എംഎല്‍എ

0
181

 

കല്ലാച്ചി: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ വലിച്ച് താഴെ ഇടുമെന്ന ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അത് പുരോഗമന കേരളം അവജ്ഞയോടെ തള്ളിക്കളയുമെന്നും ഇ.കെ.വിജയന്‍ എംഎല്‍എ. സിപിഐ നാദാപുരം മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് SUBITH-V-3-2 - Copyസംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ ഭീഷണിക്ക് മുന്നില്‍ പതറുന്നവരല്ല കേരളം ഭരിക്കുന്നത്. ഇടതുപക്ഷത്തിന്റെയും കേരളത്തിന്റെയും ചരിത്രം അറിയാത്ത അമിത് ഷായുടെ ജല്‍പനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ഇ.കെ.വിജയന്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ടി.ബാലന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.പി.ഗവാസ്, എം.സി.നാരായണന്‍ നമ്പ്യാര്‍, ശ്രീജിത്ത് മുടപ്പിലായി, സി.കെ.ബാലന്‍, പി.ചാത്തു, ഐ.വി.ലീല എന്നിവര്‍ പ്രസംഗിച്ചു.