പുനത്തില്‍ സാംസ്‌കാരിക കോംപ്ലക്‌സ് ഒരു വര്‍ഷത്തിനകം: മന്ത്രി എ.കെ.ബാലന്‍

0
312

വടകര: മലയാളത്തിന്റെ പ്രിയ കഥാകൃത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നാമധേയത്തിലുള്ള സാംസ്‌കാരിക കോംപ്ലക്‌സ് വടകരയില്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി ഏ.കെ.ബാലന്‍.
അടുത്തവര്‍ഷം ഈ കേന്ദ്രത്തില്‍ വെച്ചായിരിക്കണം രണ്ടാം ചരമ വാര്‍ഷികം ആചരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും പുനത്തില്‍ സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പുനത്തില്‍ അനുസ്മരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് തെറ്റാണ് ചെയ്തത്. തുല്യ നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നയം. കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള SUBITH-V-3-2-Copy-3പോരാട്ടമാണിത്. ഈ രീതിയില്‍ ചേരി തിരിഞ്ഞ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഇവിടെയാണ് പുനത്തിലിനെപോലെയുള്ള സാഹിത്യകാരന്മാരുടെ പ്രസക്തി. അനാചാരങ്ങള്‍ തുറന്നു കാട്ടിയ സര്‍ഗപ്രതിഭയായിരുന്നു പുനത്തിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.മുകുന്ദന്‍, ഖദീജാ മുംതാസ്, അശോകന്‍ ചരുവില്‍, നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍, രമേശന്‍ പാലേരി, ടി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.