ദുരിതബാധിതര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വായ്പ

0
112

 

കോഴിക്കോട്: സംസ്ഥാനത്തെ വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക് നിലവിലുള്ള വിളവായ്പകള്‍ തിരിച്ചടക്കുന്നതിന് ഒരുവര്‍ഷം വരെ മൊറട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് അഞ്ചു വര്‍ഷം വരെ അധിക കാലാവധിയും ലഭിക്കുമെന്ന് കൃഷി ഡെ.ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനതല ബാങ്കേര്‍സ് സമിതിയും സര്‍ക്കാരും സംയുക്തമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി ആവശ്യത്തിന് ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവക്കനുസരിച്ച് അധിക ഈടോ മാര്‍ജിനോ ഇല്ലാതെ പുതിയ വായ്പകള്‍ ലഭിക്കും. ഇത്തരം വായ്പകള്‍ക്കും നിലവിലുള്ള SUBITH-V-3-2-Copy-3വായ്പക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമാണ് ഈടാക്കുക. വിളനാശം ഉണ്ടായവര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ മൊറോട്ടോറിയവും ആവശ്യാനുസരണം പുതിയ വായ്പയും ലഭിക്കും. തിരിച്ചടവിന് ഒന്നുമുതല്‍ അഞ്ച് വര്‍ഷം വരെയാണ് അധിക കാലാവധി. പുതിയ വായ്പകള്‍ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഈ മാസം 31 ന് മുന്‍പും പുതിയ വായ്പക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 31ന് മുന്‍പ് ബന്ധപ്പെട്ട ബാങ്ക് ശാഖകളില്‍ ലഭിക്കണം.