തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

0
106

 

നാദാപുരം :തൂണേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2018ല്‍ yy - Copyഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര തെങ്ങ് കൃഷി വികസനത്തിന്റെ ഭാഗമായുള്ള സങ്കര ഇനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് നിര്‍വഹിച്ചു. വര്‍ഷത്തില്‍ 108 നാളികേരങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള സങ്കരയിനത്തില്‍പെട്ട 500 തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം രൂപയുടെ അധിക നാളികേര ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുജിത പ്രമോദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഷാഹിന, മുന്‍ പ്രസിഡന്റ് എന്‍.കെ.സാറ, മെമ്പര്‍മാരായ രാജേഷ് കല്ലാട്ട്, ബീന പാലേരി, കൃഷി ഓഫീസര്‍ കെ.എന്‍. ഇബ്രാഹിം, പ്ലാന്‍ കോഡിനേറ്റര്‍ വി.കെ. രജീഷ് എന്നിവര്‍ സംസാരിച്ചു.