കവിതാ സാഹിത്യ അവാര്‍ഡ് എം.വി.ലക്ഷ്മണന്

0
241

വടകര: ഉത്തര കേരള കവിതാ സാഹിത്യവേദി ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡിന് എം.വി.ലക്ഷ്മണന്‍ ചോമ്പാല അര്‍ഹനായതായി വേദി ഭാരവാഹികള്‍ SUBITH-V-3-2 - Copyവാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയുമാണ് അവാര്‍ഡ്. വയലാര്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ഈ മാസം 28ന് കണ്ണൂര്‍ വീറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. മുന്‍ ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊ:മുഹമ്മദ് അഹമ്മദ് പുരസ്‌കാരം വിതരണം ചെയ്യും. കെ.പി.എ.റഹീം പരിപാടി ഉല്‍ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ സോമന്‍ മാഹി, കവിയൂര്‍ രാഘവന്‍, വിമലാ നാരായണന്‍, പ്രമീളാ ശ്രീ, സൗമ്യ മട്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

yy - Copy