തടിപ്പാലം തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍

0
243

വടകര: വില്യാപ്പള്ളി കായക്കൂല്‍ താഴ കനാലിന് കുറുകെ നിര്‍മിച്ച തടിപ്പാലം തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലായി. പാലത്തിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പെടെ അടര്‍ന്നു മാറി വലിയ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ കഴിഞ്ഞ ജൂണിലാണ് നാട്ടുകാര്‍ തെങ്ങിന്‍ കഷണങ്ങളും മറ്റും ചേര്‍ത്തു താല്‍കാലികമായി തടിപ്പാലം നിര്‍മിച്ചത്. ഇതും തകര്‍ന്നതോടെ കായക്കൂല്‍ SUBITH-V-3-2 - Copyനിവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ചെമ്മരത്തൂര്‍ വഴി വളഞ്ഞു പോകേണ്ട സ്ഥിതി.
കനാലിന്റെ വക്കിലൂടെയുള്ള താല്‍കാലിക റോഡ് നേരത്തെ തന്നെ ചെളിയും കല്ലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിരുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏക ആശ്രയമായിരുന്നു ഈ തടിപ്പാലം. തദ്ദേശ വകുപ്പും കനാല്‍ നിര്‍മാണ വകുപ്പും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചെമ്മരത്തൂര്‍ വഴി ഏറെ ദൂരം താണ്ടിയുള്ള യാത്ര ബുദ്ധിമുട്ടാണ്. നേരത്തെയുണ്ടായിരുന്ന പാലം പൂവ്വസ്ഥിതിയിലാക്കാന്‍ അധികാരികള്‍ മുന്‍കൈയ്യെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

yy - Copy