ജനമൈത്രി പോലീസ് നാദാപുരത്ത് രക്തനിര്‍ണയ ക്യാമ്പ് നടത്തി

0
111

നാദാപുരം: ബ്ലഡ് ഡോണേഴ്‌സ് കേരള വടകരയുടെയും ന്യൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനമൈത്രി പോലീസ് നാദാപുരത്ത് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ഡാറ്റാ കലക്ഷനും നടത്തി. ഡിവൈഎസ്പി ഇ.സുനില്‍ yy - Copyകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ബി.ഡി.കെ താലൂക്ക് വൈസ് പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സഫീറ മുഖ്യ പ്രഭാഷണം നടത്തി. ന്യൂക്ലിയസ് എംഡിയും ഐഎംഎ നാദാപുരം മേഖല പ്രസിഡണ്ടുമായ ഡോ. സലാവുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. നാദാപുരം എസ്‌ഐ എന്‍. പ്രജീഷ്, സിആര്‍ഒ എസ്‌ഐ കുട്ടികൃഷ്ണന്‍, ടി. നദീര്‍, ബിഡികെ കോഡിനേറ്റര്‍മാരായ രാഹുല്‍ കുഞ്ഞിപ്പള്ളി, നിയാസ് നരിപ്പറ്റ, വിശ്വജിത്ത്, വ്യാപാരി പ്രതിനിധി കണേക്കല്‍ അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു. ബി.ഡി.കെ താലൂക്ക് കമ്മറ്റി സെക്രട്ടറി അന്‍സാര്‍ ചേരാപുരം സ്വാഗതവും സിനി ആര്‍ട്ടിസ്റ്റും ബി.ഡി.കെ കോഡിനേറ്ററുമായ നിധിന്‍ മുരളി നന്ദിയും പറഞ്ഞു. ഇ.കെ.വിജയന്‍ എംഎല്‍എ, പുറമേരി സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി.കുഞ്ഞി കൃഷ്ണന്‍, പോലീസുദ്യോഗസ്ഥര്‍, കോളജ് വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, യാത്രക്കാര്‍ തുടങ്ങി നൂറു കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കാളികളായി.

SUBITH-V-3-2 - Copy